Drama by Road safety club members at Taliparamaba

Drama by Road safety club members at Taliparamaba
Obey Traffic rules

Thursday, December 31, 2009

പുതുവത്സരാസംസകള്‍ 2010


ചപ്പാരപടവ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും എല്ലാ അഭ്യൂദയ കാംക്ഷികള്‍ക്കും പുതുവത്സരാസംസകള്‍- Headmaster

Friday, December 18, 2009

റോഡ് സുരക്ഷാ ക്ലബ്ബ് സ്റ്റിക്കര്‍ പുറത്തിറക്കി


റോഡ് സുരക്ഷാ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ സ്റ്റിക്കര്‍ കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഡെ. ഡയരക്ടര്‍ ശ്രമതി ബേബി ഉഷാ കിരണ്‍ , ഹെഡ്മാസ്റ്റര്‍ ശ്രീ ദാമോദരനു നല്കിക്കൊണ്ട് പുറത്തിറക്കി.

സുവര്ണ്ണജൂബിലി സ്മാരകസൗധം നിര്മ്മാണം ആരംഭിച്ചു


ചപ്പാരപ്പടവ് ഹൈസ്ക്കൂള്‍ സുവര്ണ്ണജൂബിലി സ്മാരകസൗധത്തിന്റെ നിര്മ്മാണം ആരംഭിച്ചു

പൂര്‍വ വിദ്യാര്‍ത്ഥി സംഗമം 2010 ജനവരി 3 ഞായറാഴ്ച 10 മണി


ചപ്പാരപ്പടവ് ഹൈസ്ക്കൂള്‍ പൂര്വ്വവിദ്യാര്ത്ഥി സംഗമം 2010 ജനവരി 3 ഞായറാഴ്ച 10 മണിക്ക് ചപ്പാരപ്പടവ് ഹൈസ്ക്കൂളില്‍ വെച്ച് ചേരുന്നതാണു് മുഴുവന്‍ പൂര്വ്വ വിദ്യാര്‍ത്ഥികളും സംബന്ധിക്കണമെന്നു് അറിയിക്കുന്നു.
വിദ്യാഭ്യാസ കാലഘട്ടത്തിലെ ഊഷ്മളമായ ഓര്മകള്‍ അയവിറക്കുന്നതിനും സുവര്ണജൂബിലി സംബന്ധമായ ആലോചനക്കും
ചപ്പാരപ്പടവ് ഹൈസ്ക്കൂള്‍ പൂര്വ്വവിദ്യാര്‍ത്ഥിസംഘടന രൂപീകരിക്കുന്നതിനും ചേരുന്ന യോഗത്തില്‍ സംബന്ധിക്കണമെന്നു് അറിയിക്കുന്നു.

Wednesday, December 9, 2009

പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കു് യൂനിഫോം നല്കി.


ചപ്പാരപ്പടവ് ഹൈസ്ക്കൂള്‍ പി. ടി.എ. യുടേയും വി. ആര്‍. കൃഷ്ണയ്യര്‍ ലോ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ 70 കുട്ടികള്‍ക്കു് യൂനിഫോം വിതരണം ചെയ്ത. നാല്പതു് കുട്ടികള്‍ക്കുള്ള യൂനിഫോം നല്‍കിയതു് വി. ആര്‍. കൃഷ്ണയ്യര്‍ ലോ ഫൗണ്ടേഷന്റെ വകയായിരുന്നു. ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ശ്രീ ഷാജി തലവില്‍ , ഹെഡ്മാസ്റ്റര്‍ ശ്രീ. ഐ. ദാമോദരന്‍ മാസ്റ്റര്‍ക്കു് നല്കിക്കൊണ്ടു് ഉല്ഘാടനം ചെയ്തു. ശ്രീ വി. വി. പ്രഭാകരന്‍ മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ. ശങ്കരനാരായണന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Saturday, December 5, 2009

ഐ ടി വിജയി.

സബ്് ജില്ല ഐ ടി മേളയില്‍ മള്‍ട്ടി മീഡിയ പ്രസ േന്‍റഷന്‍ മല്‍സരത്തില്‍ നഫീസത്ത്. പി. സി. പി. ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Friday, December 4, 2009

പെരുമണ്‍ അനുസ്മരണം ചപ്പാരപ്പടവ് ഹൈസ്ക്കൂളില്‍


പെരുമണ്ണ് ദുരന്തം: തെരുവ് നാടകവുമായി കുട്ടികള്‍ തളിപ്പറമ്പില്‍

തളിപ്പറമ്പ്:പെരുമണ്ണില്‍ ജീവന്‍ വെടിഞ്ഞ കുട്ടികളുടെ ഓര്‍മയ്ക്ക് മുന്നില്‍ 'ഉണരൂ കൂട്ടരേ' എന്ന നാടകവുമായി ചപ്പാരപ്പടവ് ഹൈസ്‌കൂള്‍ റോഡ് സുരക്ഷാ ക്ലബ്ബ് അംഗങ്ങള്‍ വെള്ളിയാഴ്ച തളിപ്പറമ്പിലെത്തി. ബസ് സ്റ്റാന്‍ഡ് പരിസരത്ത് വാഹനാപകടങ്ങള്‍ക്കെതിരെയുള്ള ഗാനങ്ങളും ട്രാഫിക് ബോധവത്കരണവും നടത്തി.

പെരുമണ്ണ് ദുരന്തത്തില്‍ അനുജത്തി റംഷാനയുടെയും കൂട്ടുകാരുടെയും വേര്‍പാടില്‍ മനം നൊന്ത് കഴിയുന്ന ജ്യേഷ്ഠന്‍ റംഷാദ് ചപ്പാരപ്പടവ് ഹൈസ്‌കൂള്‍ റോഡ് സുരക്ഷാ ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകനാണ്. നാടകത്തിന് ഗാനമാലപിക്കാന്‍ റംഷാദും ഉണ്ടായിരുന്നു. ആദര്‍ശ്, ആശിഫ്, യദുലാല്‍, അനുശ്രീ, അശ്വതി, നീരജ, ജിഷ്ണു, ജുനൈദ്, റാഷിദ്, ഹിജാസ്, ഷിനു തുടങ്ങിയ വിദ്യാര്‍ഥികളായിരുന്നു അഭിനേതാക്കള്‍. മുഹമ്മദ് കീത്തേടത്താണ് രചനയും സംവിധാനവും.
തളിപ്പറമ്പ് ജോ. ആര്‍.ടി.ഒ. രാജീവ് പുത്തലത്ത്, എം.വി.ഐ. മധു, സുനീഷ്, ഹെഡ് മാസ്റ്റര്‍ ഐ.ദാമോദരന്‍ , പി.ടി.എ. പ്രസിഡന്റ് ജോണ്‍ മുണ്ടുപാലം, സ്റ്റാഫ് സെക്രട്ടറി ശങ്കര നാരായണന്‍ നമ്പൂതിരി, സി.പി.സഫിയ
എന്നിവര്‍ നേതൃത്വം നല്‍കി.